Thursday, October 20, 2016

KPCC MINORITY DEPARTMENT ERNAKULAM DISTRICT COMMITTEE

KPCC ന്യൂനപക്ഷ വകുപ്പ് എറണാകുളം ജില്ലാ കമ്മിറ്റി
അറിയിപ്പ് :-
ഏകീകൃത സിവിൽ കോഡ് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ KPCC ന്യൂനപക്ഷ വകുപ്പ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ - 27.10.16 വ്യാഴാഴ്ച രാവിലേ 9.30 ന് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള ടെലഫോൺ എക്സ്ചേഞ്ചിനു മുന്നിൽ.
എല്ലാ ജില്ലാ കമ്മിറ്റി അംഗങ്ങളും ബ്ലോക്ക്, മണ്ഡലം കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണം എന്ന് അദ്യർത്ഥിക്കുന്നു.
സംസ്ഥാന പ്രസിഡന്റ് കെ കെ കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡൻറ് റെജി കീക്കരിക്കാട് അധ്യക്ഷത വഹിക്കും. ഇഖ്ബാൽ വലിയവീട്ടിൽ, ജോസഫ് ആന്റണി, സേവ്യർ തായങ്കരി, മറ്റ് ഡി സി സി ഭാരവാഹികൾ, നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
റെജി കീക്കരിക്കാട്
പ്രസിഡന്റ്

Saturday, September 6, 2014

various loan schemes for minorities in Kerala- 2014

അറിയണം ഈ വായ്പാ പദ്ധതികള്‍
കേരളത്തിനു ഒരു ന്യുനപക്ഷ വകുപ്പ് ലഭിച്ചപ്പോള്‍ പലരും സന്തോഷിച്ചു. പുതിയ പദ്ധതികള്‍, സേവനങ്ങള്‍ ഉണ്ടാകുമല്ലോ എന്ന് കരുതി. കാര്യം ശരിയാണ്, നിരവധി പുതിയ പദ്ധതികളും സേവനങ്ങളും ഉണ്ടായി. ഇനി അത് ആവശ്യക്കാരിലേക്ക്‌ എത്തിയാല്‍ മതി.  സമര്‍പ്പിക്കേണ്ട രേഖകള്‍ മറ്റു ബാങ്കുകലെപ്പോലെ തന്നെ ക്രിത്യമായിരിക്കണമെങ്കിലും തിരിച്ചുപിടിക്കല്‍ കാര്യത്തില്‍ അല്പം മാനുഷിക മുഖം പ്രതീക്ഷിക്കാം എന്നാണ് കരുതപ്പെടുന്നത്. പലിശയും നന്നേ കുറവാണ്.
കേരള സംസ്ഥാന ന്യുനപക്ഷ വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍
കേരളത്തിലെ ന്യുനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഈ പദ്ധതികളുടെ ഗുനബോക്താക്കള്‍ ആകാവുന്നത്. അതില്‍ തന്നെ പിന്നാക്കമായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ഉദ്ദേശം. അതോടൊപ്പം തൊഴിലാളി വിഭാഗത്തിനും സ്ത്രീകള്‍ക്കും മുന്തിയ പരിഗണന ഉണ്ട്. ന്യുനപക്ഷങ്ങളെ സാമ്പത്തികമായും വികസനപരമായും മുന്‍നിരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്.
കുറഞ്ഞ നിരക്കില്‍ വാഹനവായ്പ
ഓട്ടോ, കാര്‍, ടാക്സി, ജീപ്പ്, ടെമ്പോ, പിക്കപ്പ് തുടങ്ങിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പരമാവധി 12 ലക്ഷം രൂപ വരെ വായ്പ നല്‍കും. ചെറുകിട വാഹനങ്ങള്‍ക്ക് മുന്‍ഗണന. 6 ശതമാനമാണ് പലിശ. 4 സെന്ററില്‍ കുറയാത്ത വസ്തുവോ, ഉദ്യോഗസ്ഥ ജാമ്യമോ ഈട് നല്‍കണം. കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമങ്ങളില്‍ 81,000 രൂപയും നഗരങ്ങളില്‍ 1,03,000 രൂപയുമാണ്. അപേക്ഷ ഫോറങ്ങള്‍ വെബ്‌ സൈറ്റില്‍ നിന്നും സെല്‍ഫ് എമ്പ്ലോയ്മെന്റ് ഫോറം ഡൌണ്‍ലോഡ് ചെയ്തു അപേക്ഷിക്കാം. ഈ വര്‍ഷത്തെ വായ്പയുടെ അവസാന തിയതി – സെപ്റ്റംബര്‍ 20.
സ്വയം തൊഴില്‍ വായ്പകള്‍ പത്തു ലക്ഷം രൂപ വരെ
7 ശതമാനം പലിശയില്‍ ഈ വായ്പ ലഭിക്കും. 72 തവണകള്‍ വരെ കാലാവധിയുണ്ടാകും. വയസ്സ് 18 നും 58 നും മദ്ധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമങ്ങളില്‍ 81,000 രൂപയും നഗരങ്ങളില്‍ 1,03,000 രൂപയുമാണ്. അവസാന തിയതി – സെപ്റ്റംബര്‍ 20.
വിദ്യാഭ്യാസ വായ്പ – പലിശ 3 ശതമാനം
പ്രൊഫെഷണല്‍, ടെക്നിക്കല്‍, ഹൈസ്കില്‍ കോഴ്സ്കളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വദേശത്തു 7.5 ലക്ഷം രൂപയും, വിദേശത്ത് പഠിക്കാന്‍ 20 ലക്ഷം രൂപയും അനുവദിക്കും. വിദേശ വിദ്യാഭ്യാസത്തിനുള്ള പലിശ 4 ശതമാനവും, സ്വദേശ വിദ്യാഭ്യാസത്തിനുള്ള പലിശ 3 ശതമാനവും ആയിരിക്കും. ഈ വര്‍ഷത്തെ വായ്പയുടെ അവസാന തിയതി – സെപ്റ്റംബര്‍ 20. ഫോണ്‍ - 0495 27693662369366.

Sunday, March 9, 2014

Minority Department state committee meeting inaugurated by VD Satheesan MLA.

Minority Department state committee meeting held here for planning the parliament election campaign mode was inaugurated by VD Satheesan MLA. KK Kochumuhammed presided over. Ernakulam District president Iqbal Valiaveetil hosted the meeting at DCC Office Ernakulam.

Wednesday, February 12, 2014

District committee for organising works of election campaign

Minority Department of KPCC Ernakulam District committee decided to participate all the office bearers in the inaugural event of election campaign at Kochi.
The congress election campaign for UPA 3 Government which will be kick started by Sonia Gandhi on 15/2/14.

Friday, February 7, 2014

Completed projects of Kerala Minority Welfare Department 2013

നടപ്പാക്കിയ പദ്ധതികള്‍

1. നാലുമാസം മുന്പുംവരെയും ന്യൂനപക്ഷ ക്ഷേമ ഫണ്ട് വിനിയോഗത്തില്‍ വെറും 7% മാത്രം ചെലവാക്കികൊണ്ട് ഇന്ത്യയില്‍ ഫണ്ട് വിനിയോഗത്തില്‍ ഏറ്റവും പിന്നില്‍ നിന്ന സംസ്ഥാനമായ കേരളം ഇപ്പോള്‍ 80% ഫണ്ടും ചെലവാക്കികൊണ്ട് ഇതര സംസ്ഥാനങ്ങള്ക്ക്് മാതൃകയായി. കേരളത്തിലെ ഏക ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ വയനാട്ടില്‍ MSDP (ബഹുമുഖ വികസന പദ്ധതി) യുടെ നടത്തിപ്പിനായിട്ടാണ് ഫണ്ട് വിനിയോഗിച്ചിരിക്കുന്നത്.

2. ഈ വര്ഷംന ന്യൂനപക്ഷ സ്ക്കോളര്ഷി്പ്പ് വിതരണത്തിന്റെ എണ്ണത്തില്‍ കേരളം രാജ്യത്തെ മികച്ച സംസ്ഥാനമായി മാറി. 5,72,880 വിദ്യാര്ത്ഥി കള്ക്ക്് 1000 രൂപ വച്ച് പ്രീ- മെട്രിക് സ്ക്കോളര്ഷിഥപ്പ് നല്കു.കയുണ്ടയി. സ്ക്കോളര്ഷികപ്പ് ലഭിക്കാത്ത 4 ലക്ഷം വിദ്യര്ത്ഥിഥകളെക്കൂടി പരിഗണിക്കണമെന്നുള്ള അപേക്ഷ കേന്ദ്ര സര്ക്കാ രിന് സമര്പ്പി ക്കുകയും ചെയ്തു. പ്രീ- മെട്രിക് സ്ക്കോളര്ഷികപ്പിന്റെ അപേക്ഷയോടൊപ്പം സമര്പ്പികക്കേണ്ട രേഖകളില്‍ ഉള്പ്പെടടുത്തിയിട്ടുള്ള മുദ്രപത്രങ്ങള്‍ അടുത്ത അദ്ധ്യയന വര്ഷംി മുതല്‍ സമര്പ്പി ക്കേണ്ടതില്ലെന്നും സര്ക്കായര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്.

3. മുസ്ലീം ഗേള്സ്ട സ്ക്കോളര്ഷിയപ്പ് (MGS) അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധി നാലര ലക്ഷം രൂപയായി വര്ദ്ധി പ്പിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകള്ക്ക് പഠിക്കുന്ന മുസ്ലീം വിദ്യാര്ത്ഥി നികള്ക്ക് പ്രതി വര്ഷംന 2000 ഹോസ്റ്റല്‍ താമസക്കാര്ക്ക്വ ഉള്പ്പെ ടെ അനുവദിക്കപ്പെട്ടിട്ടുള്ള 7,000 സ്ക്കോളര്ഷിരപ്പുകള്ക്ക് കഴിഞ്ഞ മൂന്ന് വര്ഷ്മായി 2000-ന് താഴെ മാത്രമേ അപേക്ഷകര്‍ ഉണ്ടായിട്ടുള്ളൂ. ഈ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ഡയറക്ടറേറ്റ് മുന്‍ കൈ എടുത്ത് വ്യാപകമായി ന്യൂനപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട് ക്യാമ്പയിന്‍ സംഘടിപ്പിക്കുകയും അപേക്ഷകരുടെ എണ്ണത്തില്‍ കാര്യമയ വര്ദ്ധനനവ് ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ ഈ വര്ഷംഎ ആദ്യമായി 9,500 ല്‍ അധികം അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. ഒപ്പം വരുമാന പരിധി രണ്ടര ലക്ഷത്തില്‍ നിന്നും നാലര ലക്ഷം രൂപയായി ഉയര്ത്തുകകയും തുടര്‍ വര്ഷ ങ്ങളില്‍ സ്ക്കോളര്ഷി്പ്പ് ലഭിക്കാന്‍ മുന്വിര്ഷ‍ങ്ങളിലെ പരീക്ഷക്ക് 50% മാര്ക്ക്് നേടിയിരിക്കണമെന്ന നിബന്ധന ഒഴിവാക്കുകയും ചെയ്തു.

4. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പങറേഷന്‍ രൂപീകരിക്കുന്നതിലേക്കായി DPR, MOA, AOA, തുടങ്ങിയവ തയ്യാറാക്കാന്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറെ സര്ക്കാ ര്‍ ചുമതലപ്പെടുത്തുകയും സമയബന്ധിതമായി പ്രസ്തുത റിപ്പോര്ട്ട്ൂ സര്ക്കാ രില്‍ സമര്പ്പി ക്കുകയും ചെയ്തു. തൊട്ടടുത്ത മാസങ്ങളില്‍ തന്നെ ഈ കോര്പ്പാറേഷന്‍ യാഥാര്ത്ഥ്യതമായേക്കാം.

5. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്ഥാപിക്കുന്നതിലേയ്ക്കായി കേന്ദ്ര ഗവണ്മെപന്റിന്റെ മോഡല്‍ ആക്ട് ഡയറക്ടറേറ്റില്‍ അയച്ച് തരികയും അവ സംബന്ധിച്ച് അവശ്യം വേണ്ട ഭേദഗതികള്‍ വരുത്തി സര്ക്കാ്രില്‍ പുന സമര്പ്പി ക്കുകയും ചെയ്തു. തല്ഫ ലമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കാന്‍ കാബിനറ്റ് തീരുമനിച്ചിരിക്കുന്നു. ആയതിന്മേനല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു.

6. ദേശീയ ന്യൂനപക്ഷ ദിനമായ ഡിസംബര്‍ 18 സംസ്ഥാനത്ത് ആദ്യമായി ആഘോഷിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ആറ് കോച്ചിംഗ്സെന്ററുകളിലും സെമിനാറുകളും ബോധവല്ക്കഷരണ ക്ലാസുകളും സംഘടിപ്പിച്ചു.

7. നിലവില്‍ പ്രവര്ത്തിസക്കുന്ന മുസ്ലീം യുവജനതയ്ക്കായുള്ള അഞ്ച് കോച്ചിംഗ് സെന്ററുകളെ കൂടാതെ മലപ്പുറം ജില്ലയിലെ വേങ്ങരയിലും ഒരു പരിശീലന കേന്ദ്രം ആരംഭിച്ചു. നിലവിലുള്ള പയ്യന്നൂരിലെ കോച്ചിംഗ് സെന്റര്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി ഉദ്ഘാടനം ചെയ്തു. പരിശീലന കേന്ദ്രങ്ങളില്‍ മികച്ച പരിശീലകരെ കണ്ടെത്തുന്നതിനായി കോഴിക്കോട് ആസ്ഥാനമാക്കി എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തി ശാസ്ത്രീയമായ രീതിയില്‍ അമ്പത് പേരടങ്ങുന്ന ഒരു പാനല്‍ തയ്യാറാക്കിയിട്ടുണ്ട്. കോച്ചിംഗ് സെന്ററുകളില്‍ നടത്തി വരുന്ന കോഴ്സുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഒരു പ്രവര്ത്തിന കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാര്ത്ഥി കളുടെ പ്രവേശനാനുപാതം കൂട്ടുന്നതിനായി കരുനാഗപ്പള്ളി മുതല്‍ പയ്യന്നൂര്‍ വരെയുള്ള ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളില്‍ പ്രവര്ത്തി്ച്ചു വരുന്ന സംഘടനകളുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ നേരിട്ട് ബോധവല്ക്കുരണ ക്യാമ്പുകളും പഠനക്ലാസുകളും നടത്തുകയും തല്ഫ ലമായി ഉദ്യോഗാര്ത്ഥി കളുടെ പ്രവേശനാനുപാതത്തില്‍ കാര്യമായ വര്ദ്ധപനവ് ഉണ്ടാക്കുവാനും സാധിച്ചു.

8. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, തിരുവനന്തപുരം, പത്തനംതിട്ട, കാസര്ഗോയഡ് എന്നീ ജില്ലകളില്‍ ഓരോ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രങ്ങള്‍ പ്രവര്ത്തരന സജ്ജമാക്കാനുള്ള നടപടികള്‍ ത്വരിത ഗതിയില്‍ സ്വീകരിച്ചു വരുന്നു.

9. മദ്രസ്സാദ്ധ്യാപക ക്ഷേമ നിധി പെന്ഷ്ന്‍ പദ്ധതി പലിശ രഹിതമക്കാനുള്ള നടപടിയും കേരളത്തിലെ മുഴുവന്‍ മദ്രസ്സാദ്ധ്യാപകരെയും ഈ പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനുള്ള ഊര്ജ്ജിിത നടപടികളും സ്വീകരിച്ചുവരുന്നു. മദ്രസ്സാദ്ധ്യാപക ക്ഷേമ നിധി ഓഫീസ് ഡയറക്ടറും സംഘവും രണ്ട് പ്രാവശ്യം സന്ദര്ശിുക്കുകയും ക്ഷേമനിധി അംഗങ്ങളുടെ എണ്ണം വര്ദ്ധിുപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ നിര്ദ്ദേ ശിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ കോര്പ്പകസ് ഫണ്ടായി സ്ഥിരമായി നിക്ഷേപിച്ചിട്ടുള്ള 10 കോടി രൂപ പലിശ രഹിത അക്കൌണ്ടില്‍ നിക്ഷേപിക്കുവാനും ക്ഷേമനിധി അംഗങ്ങളുടെ വരി സംഖ്യക്ക് ആനുപാതികമായ തുക ഗ്രാന്റായി പലിശ രഹിത മാര്ഗ്ഗകത്തിലൂടെ എത്രയും വേഗം നല്കുആവാനുള്ള സര്ക്കാ ര്‍ നടപടികള്‍ പൂര്ത്തീ കരിച്ചും വരുന്നു.

10. ന്യൂനപക്ഷ ക്ഷേമ കാര്യങ്ങള്‍ ജില്ലാതലത്തില്‍ കോ- ഓര്ഡിചനേറ്റ് ചെയ്യുന്നതിനായി കലക്ടറേറുകളില്‍ നിയമിതരായ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ട് മീറ്റിംഗ് സംഘടിപ്പിക്കുയും ഭാവി പ്രവര്ത്തമനങ്ങള്‍ ശാസ്ത്രീയമായി പുനരേകീകരിക്കുന്നതിനുവേണ്ട നിര്ദ്ദേ ശങ്ങള്‍ നല്കു്കയും ചെയ്തിട്ടുണ്ട്. കൂടാതെ ന്യൂനപക്ഷ ക്ഷേമ വിഷയങ്ങളുമായി ബനധപ്പെട്ട് ജില്ലാ കലക്ടറേറുകളില്‍ എത്തുന്ന ഗുണഭോക്താക്കള്ക്ക്ു ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചറിയുന്നതിനായി 'ന്യൂനപക്ഷ സെക്ഷന്‍' എന്ന ബോര്ഡ്് പ്രദര്ശിഥപ്പിക്കണെമന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെടുകയും ചില കലക്ടര്മാരര്‍ ഒഴികെ എല്ലാവരും ബോര്ഡ്ശ സ്ഥാപിച്ചതായി ഡയറക്ടറെ രേഖാമൂലം അറിയിക്കുകയും ചെയ്തു.